sreelal
പ്രകടനവും ധർണ്ണയും സിപിഎം ചാത്തന്നൂർ ഏരിയ കമ്മിറ്റി സെക്രട്ടറി കെ. സേതുമാധവൻ ഉദ്‌ഘാടനം ചെയ്യുന്നു.എസ് .ശ്രീലാൽ, ബി.സോമൻപിള്ള,എ.സഫറുള്ള എന്നിവർ സമീപം

പരവൂർ : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റിൽ പ്രതിഷേധിച്ച് സി.പി.എം പരവൂർ ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂരിൽ പ്രകടനവും ധർണയും നടത്തി. സി.പി.എം ചാത്തന്നൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി കെ. സേതുമാധവൻ ധർണ ഉദ്‌ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം എസ്. ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് ,എ. സഫറുള്ള , ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. സോമൻപിള്ള എന്നിവർ സംസാരിച്ചു. ടൗൺ ചുറ്റി നടന്ന പ്രകടനത്തിന് സി. പ്രസാദ്, ടി.സി. രാജു, അശോക് കുമാർ, ഷൈൻ എസ്. കുറുപ്പ് , ആർ. ഷീബ എന്നിവർ നേതൃത്വം നൽകി.