കുന്നത്തൂർ: ശൂരനാട് തെക്ക് പഞ്ചായത്തിലെ ഇരവിച്ചിറ പടിഞ്ഞാറ് മേഖലയിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നിവേദനംശാസ്താംകോട്ട ജലവിഭവ വകുപ്പ് അസി.എൻജിനിയർക്കാണ് നിവേദനം നൽകി. ഇരവിച്ചിറ പടിഞ്ഞാറ് ഒന്നാം വാർഡിലെ താമസക്കാരാണ് നിവേദനം നൽകിയത്. നിലവിൽ ഈ മേഖലയിലെ കിണറുകളിൽ നിന്ന് ശുദ്ധജലം ലഭിക്കുന്നില്ല.ഏകദേശം ഇരുപതോളം കുടുംബങ്ങൾക്കായി വാട്ടർ അതോറിറ്റിയുടെ ഗാർഹിക കണക്ഷൻ കുറ്റിയിൽ തെക്കേ ജംഗ്ഷനിൽ നിന്നും ഇരുനൂറ് മീറ്റർ കൂടി പടിഞ്ഞാറോട്ട് നീട്ടി നൽകി നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.