കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭ വൈസ് ചെയർമാനായി സി.പി.ഐയിലെ ഡി. രാമകൃഷ്ണപിള്ളയെ തിരഞ്ഞെടുത്തു. മുന്നണി ധാരണപ്രകാരം സി.പി.എമ്മിലെ സി. മുകേഷ് രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കേരള കോൺഗ്രസ്(ബി), സി.പി.എം, സി.പി.ഐ എന്നിങ്ങനെ വീതംവച്ചാണ് വൈസ് ചെയർമാൻ സ്ഥാനം. ഇതിൽ മൂന്നാംഘട്ടത്തിലാണ് സി.പി.ഐയ്ക്ക് സ്ഥാനം ലഭിച്ചത്. കല്ലുവാതുക്കൽ ഇരുപതാംവാർഡിലെ കൗൺസിലറാണ് ഡി. രാമകൃഷ്ണപിള്ള. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗവും എ.ഐ.ടി.യു.സി ജില്ലാ ജോ. സെക്രട്ടറിയും ചുമട്ടുതൊഴിളാളി യൂണിയൻ ജില്ലാ സെക്രട്ടറിയുമാണ്. രണ്ടുതവണ കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്തംഗമായും മൂന്ന് തവണ ഗ്രാമപഞ്ചായത്തംഗവുമായും പ്രവർത്തിച്ചിട്ടുണ്ട്.