കരുനാഗപ്പള്ളി: വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്ജ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ, മണ്ഡലം പ്രസിഡന്റുമാരായ മുനമ്പത്ത് ഗഫൂർ, ജോയി, പാർലമെന്ററി പാർട്ടി ലീഡർ വിജയഭാനു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു എസ്. തൊടിയൂർ കളീക്കൽ മുരളി, നിയാസ് ഇബ്രാഹിം, ബി. മോഹൻദാസ്, തയ്യിൽ തുളസി, ജി. സാബു, സുനിതാ സലിംകുമാർ, രമേശ്ബാബു, സെയ്ദ്, മഞ്ജുക്കുട്ടൻ, ഫിലിപ്പ്മാത്യു, താഹിർ തുടങ്ങിയവർ സംസാരിച്ചു.