പാരിപ്പള്ളി: അറുപതിലധികം മോഷണക്കേസുകളിലെ പ്രതിയെ പാരിപ്പള്ളി പാെലീസ് പിടികൂടി. കൂളത്തൂർക്കോണം ചരുവിള വീട്ടിൽ രാധാകൃഷ്ണനാണ് ( 57) പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. രണ്ട് ദിവസം മുമ്പ് ചിറക്കര ക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊളിച്ച് പണം അപഹരിച്ച കേസിലാണ് പ്രതി പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 4000 രൂപയുടെ നാണയങ്ങൾ കണ്ടെത്തി. മോഷണത്തിന് ശേഷം ആളൊഴിഞ്ഞ വീട്ടിൽ ഒളിവിലായിരുന്നു ഇയാൾ. ഒരു മാസത്തിന് മുമ്പ് ജയിൽശിഷ കഴിഞ്ഞിറങ്ങിയ പ്രതി കൂടുതൽ മോഷണങ്ങൾ നടത്തി വരുകയായിരുന്നു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് മിക്ക മോഷണവും നടത്തുന്നത്. പാരിപ്പള്ളി സി.ഐ സുധീർ, എസ്.ഐ രാജേഷ്, എ.എസ്.ഐ പ്രദീപ്, എസ്.സി.പി.ഒ ബിജു, സി.പി.ഒ ജെയിൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.