കൊല്ലം: സമാനതകളില്ലാത്ത പ്രതിസന്ധിയാണ് കേരളത്തിലെ വ്യാപാരികൾ നേരിടുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ.
സംഘടനയുടെ ജില്ലാ പ്രതിനിധി സമ്മേളനവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ആനന്ദവല്ലീശ്വരം ശ്രീവിദ്യാധിരാജ എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കച്ചവടമില്ലാത്തതാണ് നിലവിൽ വ്യാപാര മേഖലയനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. പ്രതിസന്ധികളെ തരണം ചെയ്യാൻ പുതിയ സമരമുറകൾ വേണം. വ്യാപാരികൾക്കനുകൂലമായി പല നിയമങ്ങളും മാറിയിട്ടുണ്ടെങ്കിലും അതിന്റെ ഫലം അനുഭവിക്കാനാകുന്നില്ല. പ്രളയസെസ് ചുമത്തുമ്പോൾ സോഫ്ട് വെയറിന് വ്യാപാരികൾ 150 കോടി രൂപ ചെലവഴിക്കേണ്ടി വരും. ഒരു വ്യാപാരിയ്ക്ക് 5000 രൂപ ചെലവാകുമെന്നും ടി.നസറുദീൻ പറഞ്ഞു. സംഘടനാ ജില്ലാപ്രസിഡന്റ് എസ്.ദേവരാജൻ അധ്യക്ഷനായിരുന്നു.
ജില്ലാ ജനറൽ സെക്രട്ടറി ജി.ഗോപകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാജു അപസ്പര, ദേവസ്യ മേച്ചേരി, നേതാക്കളായ പി.എ.എബ്രഹാം, അബ്ദുൽ ഹമീദ്, എം.കെ.തോമസ്കുട്ടി, കെ.എൻ.ദിവാകരൻ, പെരിങ്ങമല രാമചന്ദ്രൻ, ബാബു കോട്ടവയൽ, കെ.സേതുമാധവൻ, ബി.രാജീവ്, നേതാജി.ബി.രാജേന്ദ്രൻ, എസ്.രമേശ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രസ് ക്ലബ് നിർമ്മിച്ച് നൽകുന്ന വീടിന് ഒരു ലക്ഷം രൂപ കൈമാറി.
എസ്.ദേവരാജൻ പ്രസിഡന്റ്,
ജി.ഗോപകുമാർ ജനറൽ സെക്രട്ടറി
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികളായി എസ്.ദേവരാജൻ (പ്രസി.), ബി.രാജീവ്, കെ.രാമഭദ്രൻ, എൻ.രാജീവ്, എസ്.നൗഷറുദ്ദീൻ, കെ.ജെ.മേനോൻ, എം.എം.ഇസ്മയിൽ (വൈ.പ്രസി.), ജി.ഗോപകുമാർ (ജന.സെക്ര.), ജോജോ.കെ.എബ്രഹാം, എ.അൻസാരി, എ.കെ.ഷാജഹാൻ, ഡി.വാവച്ചൻ, എസ്. രമേശ്കുമാർ, ആന്റണി പാസ്റ്റർ, ബി.പ്രേമാനന്ദ്, നവാസ് പുത്തൻവീട്, രാജൻകുറുപ്പ് (സെക്രട്ടറിമാർ), എസ്.കബീർ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
സെക്രട്ടറി ജോജോ.കെ.എബ്രഹാം റിപ്പോർട് അവതരിപ്പിച്ചു. . ട്രഷറർ എസ്.കബീർ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ പ്രളയ ദുരിതാശ്വാസ ഫണ്ടുകളിലേക്ക് കൂടുതൽ സംഭാവന നൽകിയ യൂണിറ്റ് ഭാരവാഹികളെ ആദരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ജി.ഗോപകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര, ട്രഷറർ ദേവസ്യമേച്ചേരി, സെക്രട്ടറി കെ.സേതുമാധവൻ, മുൻ ജില്ലാ സെക്രട്ടറി എം.എസ്.ബാബു തുടങ്ങിയവർ പ്രസംഗിച്ചു.