ചെങ്കുളം: എം.ഐ.എം യു.പി സ്കൂൾ മാനേജരും റിട്ട. വ്യോമസേന ഉദ്യോഗസ്ഥനും തിരുവനന്തപുരം എ.ജി എസ് ഓഫീസ് റിട്ട. സീനിയർ ഓഡിറ്ററുമായിരുന്ന അട്ടായിക്കുളത്ത് ബോബി വില്ലയിൽ എം. ഗീവർഗീസ് (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ചെങ്കുളം മാർ ഇഗ്നാത്തിയോസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: കെ.എം. ഏലിയാമ്മ. മക്കൾ: ബോബി, എബി, പ്രിയ. മരുമക്കൾ: ദീപ, റിബി, സോണി.