stgregorious
തഴവ കുതിരപന്തി സെന്റ് ഗ്രിഗോറിയോസ് സെൻട്രൽ സ്കൂളിലെ വിവിധ കൗൺസിലുകളിലെ ലീഡേഴ്സിന്റെ സ്ഥാനാരോഹണ ചടങ്ങ് കരുനാഗപ്പള്ളി എ.സി.പി എസ്. വിദ്യാധരൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: തഴവ കുതിരപ്പന്തി സെന്റ് ഗ്രിഗോറിയോസ് സെൻട്രൽ സ്കൂളിലെ വിവിധ കൗൺസിലുകളിലെ ലീഡർമാരുടെ സ്ഥാനാരോഹണച്ചടങ്ങ് കരുനാഗപ്പള്ളി എ.സി.പി എസ്. വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ചതിക്കുഴികളെക്കുറിച്ച് കുട്ടികൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അദ്ധ്യയന വർഷത്തെ വിവിധ ഹൗസുകളുടെ ലീഡ‌ർമാർക്കുള്ള ബാഡ്ജുകളുടെ വിതരണവും കഴിഞ്ഞ വർഷത്തെ വിവിധ ചാമ്പ്യന്മാർക്കുള്ള അവാർഡുകളുടെ വിതരണവും നടന്നു. സ്കൂൾ മാനേജർ ഡി. ജോർജ് കാട്ടൂർതറയിൽ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സ്വജ കെ.എസ്., വൈസ് പ്രസിഡന്റ് എ. സീന, പ്രിൻസിപ്പൽ ശോഭനകുമാരി, ഡയറക്ടർ ജിജോ ജോർജ്, വൈസ് പ്രിൻസിപ്പൽ എസ്. രാഹുൽ, മേഴ്സി ജോർജ്, ഡയാന സിൽവസ്റ്റർ, റൂഹമ്മ വർഗീസ്, റിയ. എം. റോയ്, എം. അശ്വനി തുടങ്ങിയവർ സംസാരിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.