paravur
പരവൂർ റെയിൽവേ സ്റ്റേഷൻ

പരവൂർ: അപര്യാപ്തതയുടെ നടുവിൽ വീർപ്പുമുട്ടുകയാണ് പരവൂർ റെയിൽവേ സ്റ്റേഷൻ. വേണ്ടത്ര ഇരിപ്പിടമോ ലൈറ്റുകളോ ഇല്ല. മഴക്കാലത്ത് പ്ളാറ്റ്ഫോമുകളിലെ മേൽക്കൂര ചോർന്നൊലിക്കുകയാണ്. വർഷങ്ങളായി ശൗചാലയവും പ്രവർത്തിക്കുന്നില്ല.

ഒന്നാം പ്ലാറ്റ്ഫോമിൽ രാത്രി കാലങ്ങളിൽ ലൈറ്റ് ഇടാറില്ലെന്ന പരാതിയും യാത്രക്കാർക്കുണ്ട്. പ്ലാറ്റ്‌ഫോം അവസാനിക്കുന്ന ആയന്റാഴികം ജംഗ്‌ഷന് സമീപത്തെ ലൈറ്റ് കേടായിട്ട് ആഴ്ചകളായിട്ടും ശരിയാക്കുന്നുമില്ല. പാർക്കിംഗ് സൗകര്യം ഒരുക്കണമെന്ന യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യവും അധികൃതർ കേൾക്കാത്ത മട്ടാണ്.

 പോക്കറ്റടി രൂക്ഷം

സ്റ്റേഷൻ പരിസരങ്ങളിൽ വ്യാപകമായി പോക്കറ്റടിയുണ്ടെന്ന് യാത്രക്കാർ പറയുന്നു. പലർക്കും പണവും മൊബൈലും ഇവിടെ വച്ച് നഷ്ടപ്പെട്ട അനുഭവമുണ്ട്. സ്റ്റേഷൻ പരിസരത്ത് പൊലീസ് പട്രോളിംഗ് ശക്തമല്ലാത്തതിനാലാണ് ഇത്തരം അനിഷ്ടസംഭവങ്ങൾ യാത്രക്കാർക്ക് ഉണ്ടാകുന്നതെന്നാണ് അവരുടെ ആക്ഷേപം.


 ആർ.പി.എഫിന്റെയും ലോക്കൽ പൊലീസിന്റെയും സേവനം പരവൂർ സ്റ്റേഷനിൽ ശക്തമാക്കണം.

ദേവദാസ്

മുൻ സെക്രട്ടറി

എസ്.എൻ.ഡി.പി യോഗം

962-ാം നമ്പർ ഒല്ലാൽ ശാഖ

 ലൈറ്റുകൾ പലതും പ്രകാശിക്കാത്തതിനാൽ രാത്രികാലങ്ങളിൽ സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ ഭയത്തോടെയാണ് സ്റ്റേഷനിൽ വന്നിറങ്ങുന്നത്. നിരവധി പരാതികൾ നൽകിയെങ്കിലും സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ അധികൃതർ മൗനം പാലിക്കുകയാണ്.

സതീശൻ

പോളച്ചിറ നിവാസി