gas
പ്രധാൻ മന്ത്രി ഉജ്ജ്വൽ യോജന പ്രകാരം കുറുമണ്ണ വാർഡിലെ സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് സുലോചന നിർവഹിക്കുന്നു

കൊല്ലം: കുറുമണ്ണ വാർഡിൽ പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതി പ്രകാരമുള്ള സൗജന്യ ഗ്യാസ് കണക്ഷൻ വിതരണത്തിന്റെ ഉദ്ഘാടനം സ്വരലയ സാംസ്‌കാരിക സമിതി ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലോചന നിർവഹിച്ചു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. സുകു അദ്ധ്യക്ഷത വഹിച്ചു. മധു കൊപ്പാറ, ചന്ദ്രൻപിള്ള, രമ്യ, ശാന്തിനി, രഞ്ജു എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ആർ. സതീഷ് കുമാർ സ്വാഗതം പറഞ്ഞു.