പുനലൂർ: കേന്ദ്രബഡ്ജറ്റിൽ പ്രതിഷേധിച്ച് സി.പി.എം പുനലൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ജയമോഹൻ യോഗം ഉദ്ഘാടനം ചെയ്തു. ടൈറ്റസ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പുനലൂർ ഏരിയാ സെക്രട്ടറി എസ്. ബിജു, ജില്ലാ കമ്മിറ്റി അംഗം എം.എ. രാജഗോപാൽ, പുനലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ആർ. കുഞ്ഞുമോൻ, പി.എസ്. ചെറിയാൻ, വിജയൻ ഉണ്ണിത്താൻ, ആർ. സുഗതൻ തുടങ്ങിയവർ സംസാരിച്ചു.