കൊല്ലം: ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക് സ്‌കൂളിൽ 2019-20 അദ്ധ്യയന വർഷത്തെ സ്റ്റുഡന്റ് കൗൺസിലിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്‌കൂൾ ചെയർമാൻ ഡോ. ഡി. പൊന്നച്ചൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മഞ്ജു രാജീവ്, അഡ്മിനിസ്ട്രേറ്റർ ലീലാമ്മ പൊന്നച്ചൻ, ഫാ. മാത്യു തോമസ്, ഹെഡ്ബോയ് ഷാലു ടി. സാമുവൽ, ഹെഡ് ഗേൾ മാനസ മിത്ര തുടങ്ങിയവർ സംസാരിച്ചു.