kunjunni
മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മയ്യനാട് ശാസ്താൻകോവിൽ ഗവ. എൽ.പി.സ്കൂളിൽ സംഘടിപ്പിച്ച കവി കുഞ്ഞുണ്ണി മാഷ് അനുസ്മരണ ക്ളാസ് രാജു കരുണാകരൻ നയിക്കുന്നു. ഗിരിപ്രേമാനന്ദ്, ഷാജിബാബു, സെമിഭായി,ചന്ദ്രൻ, വസന്ത്, സുബിൻ തുടങ്ങിയവർ സമീപം

കൊല്ലം: വായനപക്ഷാചരണത്തോടനുബന്ധിച്ച് മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മയ്യനാട് ശാസ്താൻകോവിൽ ഗവ. എൽ.പി.സ്കൂളിൽ കവി കുഞ്ഞുണ്ണി മാഷ് അനുസ്മരണ ക്ലാസ് നടന്നു. പ്രധാന അദ്ധ്യാപിക സെമിഭായി അദ്ധ്യക്ഷത വഹിച്ചു. എൽ.ആർ.സി സെക്രട്ടറി ഷാജി ബാബു, ജോ. സെക്രട്ടറി സുബിൻ, ഭരണസമിതി അംഗങ്ങളായ ഗിരി പ്രേമാനന്ദ്, ചന്ദ്രൻ എന്നിവർ സംസാരിച്ചു. സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി വസന്ത് സ്വാഗതം പറഞ്ഞു. ക്ളബ് ഭരണസമിതി അംഗവും വിദ്യാ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് റീജിയണൽ കോ ഓർഡിനേറ്ററുമായ രാജു കരുണാകരൻ അനുസ്മരണ ക്ലാസ് നയിച്ചു.