hos
പുനലൂർ നഗരസഭയിലെ ആശ്രയ ചികിത്സ പദ്ധതി ചെയർമാൻ കെ.രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: നഗരസഭയിലെ ആശ്രയ ചികിത്സ പദ്ധതിക്ക് തുടക്കമായി. 35 വാർഡുകളിലെ അർഹതപ്പെട്ട മുതിർന്നവർക്ക് സൗജന്യ ചികിത്സ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഇതിൻെറ ഭാഗമായി മൂന്ന് വർഷത്തേക്കുളള ഗുണഭോക്തക്കളെ കെ. കൃഷ്ണപിളള സാംസ്കാരിക നിലയത്തിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുത്തു. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ സുഭാഷ് ജി. നാഥ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ, കൗൺസിലർമാരായ കെ. പ്രഭ, എസ്. സുജാത, എസ്. സുബിരാജ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ തുടങ്ങിയവർ സംസാരിച്ചു.