പുത്തൂർ: താഴത്തുകുളക്കട ഡി.വി.എൽ.പി.എസിൽ എന്റെ പുസ്തകം, എന്റെ വായന, എന്റെ എഴുത്തുപെട്ടി പദ്ധതി തുടങ്ങി. കുളക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക എ. പ്രസന്നകുമാരി, രാജൻപിള്ള, രമ്യ, ശ്യാമ, കൃഷ്ണവേണി, ബീനാകുമാരി, അജിതകുമാരി എന്നിവർ സംസാരിച്ചു. പരിപാടിയോട് അനുബന്ധിച്ച് ബഷീർ അനുസ്മരണവും സംഘടിപ്പിച്ചു. ബഷീറിനെക്കുറിച്ച് കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്തു മാസിക പ്രകാശനം, അമ്മവായനയിലെ വിജയികൾക്കുള്ള സമ്മാനവിതരണം എന്നിവയും നടന്നു.