എഴുകോൺ: വായന പക്ഷാചരണത്തിന്റെ ഭാഗമായി പു.ക.സ വനിതാ സാഹിതി നെടുവത്തൂർ ഏരിയ കമ്മിറ്റി നടത്തിയ വായനയുടെ വീട്ടരങ്ങ് ശ്രദ്ധേയമായി. പുരോഗമന കലാ സാഹിത്യസംഘം ഏരിയാ സെക്രട്ടറി മുന്നൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വീണ ചെന്താമരാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഏരിയാതല ഉദ്ഘാടനം വനിതാ സാഹിതി ഏരിയാ സെക്രട്ടറി കെ. ലത നിർവഹിച്ചു. മികച്ച കർഷകയായ സന്താനവല്ലിയെ കെ.എസ്.ടി.എ സബ് ജില്ലാ സെക്രട്ടറി എ. സുരേഷ്കുമാറും, കവി എഴുകോൺ ഗോപാലകൃഷ്ണനെ ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിനി അജയനും, പാരമ്പര്യ കലാകാരൻ ശ്രീരംഗനെ ഡോ.ജി.പി. രജിതയും ആദരിച്ചു.
ജില്ലാ കമ്മിറ്റിയംഗം എഴുകോൺ സന്തോഷ് വായനാ പക്ഷാചരണ സന്ദേശം നൽകി. പി.പദ്മരാജന്റെ ഉദകപ്പോള എന്ന കഥ ചടങ്ങിൽ വായിച്ച് അവതരിപ്പിച്ചു. ഗോപാലകൃഷ്ണൻ, അജീഷ, അക്കുലീൻ രാജ് എന്നിവർ കവിതകൾ അവതരിപ്പിച്ചു. ആർ. മോഹൻദാസ്, ജി. സജു എന്നിവർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ടി.വി. സുധർമ്മ, ടി. രമ, ഗീത ബാലചന്ദ്രൻ, സന്ധ്യ രാജീവ്, സൗമ്യ പ്ലാക്കാട്, എം.പി. മനേക്ഷ, എം.പി. മഞ്ചുലാൽ, കെ.എസ്. ആനന്ദ്, ഉഷ രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. നെടുവത്തൂർ ഏരിയയിലെ നൂറുകേന്ദ്രങ്ങളിൽ വായനയുടെ വീട്ടരങ്ങ് നടത്താനാണ് തീരുമാനം.