വടക്കുംതല: പനയന്നാർക്കാവ് സർദാർ വല്ലഭായി പട്ടേൽ മെമ്മോറിയൽ ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 39 വിദ്യാർത്ഥികളെയും, യു.എസ്.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. അനുമോദന സമ്മേളനം എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിംഗ് കമ്മിറ്റി, പി.ടി.എ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ ഏർപ്പെടുത്തിയ അവാർഡുകൾ പന്മന പഞ്ചായത്ത് പ്രസിഡന്റ് ശാലിനി വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.പി. സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച ജി.ആർ.സി യൂണിറ്റിനുള്ള അവാർഡ് കൗൺസിലർ എം.എ. അബ്ദുൽ ഷുക്കൂർ ഏറ്റുവാങ്ങി. സ്കൂൾ മാനേജർ ആർ. സുനിൽ, ഹെഡ്മിസ്ട്രസ് എം.കെ. റോജ, കെ.ജി. വിശ്വംഭരൻ, ജെ. അനിൽ, നിഷാ വാഹിദ്, ബി. സുരേഷ്കുമാർ, എൻ. ശിവപ്രസാദ്, ജെ. സിന്ധു, എച്ച്. സുരാജ്, റഹുമത്ത് ബീവി, സ്റ്റാഫ് സെക്രട്ടറി രാജീവ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.