എഴുകോൺ: കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി എഴുകോണിൽ വനിതാ തൊഴിൽ സംരംഭമായ ഡ്രസ് മേക്കിംഗ് ആൻഡ് ട്രെയിനിംഗ് സെന്റർ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ രഞ്ജിനി അജയൻ, രതീഷ് കിളിത്തട്ടിൽ, ബി.ഡി.ഒ സി.എഫ്. മെൽവിൻ, വ്യവസായ വികസന ഓഫീസർ ടി.എസ്. ബിജു, വനിതാക്ഷേമ ഓഫീസർ സുമ, എസ്. കൃഷ്ണകുമാർ, രവിരാജ്, ഗീത ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
എഴുകോണിലെ തത്വമസി ആക്ടിവിറ്റി ഗ്രൂപ്പിനാണ് സംരംഭത്തിന്റെ ചുമതല. അഞ്ചുലക്ഷം ഇതിനായി അനുവദിച്ചിട്ടുള്ളത്. 2.5 ലക്ഷം രൂപ റിവോൾവിംഗ് ഫണ്ടായി ലഭിക്കും. ബാക്കി തുക പലിശരഹിത വായ്പയാണ്. കൊട്ടാരക്കര ഇന്ത്യൻ ബാങ്കാണ് ധനസഹായം നൽകുന്നത്.