കൊല്ലം: ശ്രീനാരായണ വനിതാസമിതി, കോഴിക്കോട് ദിവ്യാ ഹോം ബൊട്ടിക്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ കടപ്പാക്കട എൻ.ടി.വി നഗറിലെ ശ്രീനാരായണ ഭവനത്തിൽ സംഘടിപ്പിക്കുന്ന വസ്ത്രമേള ഇന്നും നാളെയുമായി നടക്കും. രാവിലെ 9 മുതൽ രാത്രി 8 വരെയാണ് പ്രദർശനം. സാരി, ചുരിദാർ, നൈറ്റി എന്നിവയുടെ വിപുലമായ ശേഖരം മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സമിതിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥമാണ് വിൽപ്പനമേള സംഘടിപ്പിക്കുന്നത്.