adhichanalloor-grama-panc
ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിൽ കുരുമുളക് തൈകളുടെ വിതരണോൽഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എം .സുഭാഷ് നിർവഹിയ്ക്കുന്നു

ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിൽ ഗുണമേന്മയുള്ള കുരുമുളക് തൈകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് നിർവഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം മൈലക്കാട് സുനിൽ, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് ജേക്കബ്‌, വാർഡുമെമ്പർമാരായ അമൃത , ഷീജ സണ്ണി, മധുസൂദനൻ, ഓമന ബാബു, കാർഷിക വികസന സമിതി അംഗം അബൂബക്കർകുഞ്ഞ് എന്നിവർ പങ്കെടുത്തു.