പരവൂർ: നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങും സ്ഥാനാരോഹണവും നടന്നു. സ്‌കൂൾ പ്രിൻസിപ്പൽ കെ. ഹരി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഇ.എസ് ചെയർമാൻ ഡോ. കെ. ജ്യോതി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ വിദ്യാർത്ഥികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.എൻ.ഇ.എസ് സെക്രട്ടറി എസ്. മുരളീധരൻ, പി.ടി.എ പ്രസിഡന്റ് രഗിഷ് കുമാർ, സോഷ്യൽ സയൻസ് വിഭാഗം മേധാവി എസ്. സൂര്യ എന്നിവർ സംസാരിച്ചു. ജെ. നമിത സ്വാഗതവും ഭവ്യ വേണുഗോപാൽ നന്ദിയും പറഞ്ഞു. സ്‌കൂൾ ഹെഡ് ഗേൾ ആയി സിയാന ബാബുവും ഹെഡ് ബോയ് ആയി പ്രജിത്തും അധികാരമേറ്റു.