കൊല്ലം: വായനപക്ഷാചരണത്തിന്റെ ഭാഗമായി കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിൽ പുസ്തക പ്രദർശനവും വില്പനയും നടന്നു. തിരുവനന്തപുരം ഏഞ്ചൽ ബുക്‌സാണ് അയ്യായിരത്തോളം പുസ്കകങ്ങൾ ഉൾപ്പെടുത്തി പ്രദർശനം സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ വി.എസ്. ശ്രീകുമാരി ഉദ്‌ഘാടനം ചെയ്തു.പൗലോ കൊയ്‌ലോ, അരുന്ധതി റോയി, മാർക്കേസ്, അഗതാ ക്രിസ്റ്റി, എ.പി.ജെ. അബ്ദുൽ കലാം, മലാല യൂസഫ്സായി, സച്ചിൻ ടെണ്ടുൽക്കർ, സ്റ്റീഫൻ ഹോംക്കിംഗ്സ് തുടങ്ങിയവരുടെ പുസ്തകങ്ങൾ പ്രദർശനത്തിനുണ്ട്. പത്തു രൂപ മുതൽ മുന്നൂറ്റമ്പത് രൂപ വരെ മുഖവിലയുള്ള പുസ്തകങ്ങളാണ് വിൽപ്പന നടത്തുന്നത്.