gandhibhavan
തിരുവനന്തപുരം സ്വദേശി കെ. രാധാകൃഷ്ണനെയും ഭാര്യ ഗിരിജയേയും ഗാന്ധിഭവനിലെത്തിച്ചപ്പോൾ

പത്തനാപുരം: ആരും തുണയിയില്ലാത്ത വയോധിക ദമ്പതിമാരെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. തിരുവനന്തപുരം ആനയറ മുഖക്കടവ്, തുണ്ടുവിളാകം വിട്ടീൽ കെ. രാധാകൃഷ്ണനെയും (71) ഭാര്യ ഗിരിജയേയും (57) സാമൂഹ്യപ്രവർത്തകരാണ് ഗാന്ധിഭവനിലെത്തിച്ചത്. മക്കളില്ലാത്ത ഇവർ ജീവിച്ചിരുന്നത്. രാധാകൃഷ്ണൻ കൂലിവേല ചെയ്ത് കിട്ടിയിരുന്ന വരുമാനം കൊണ്ടായിരുന്നു. ശാരീരിക അവശതകൾ വർദ്ധിച്ചതോടെ ജോലിക്കുപോകാൻ കഴിയാതെയായി. ഇതിനിടെ പ്രമേഹം മൂർച്ഛിച്ച് ഗിരിജയുടെ ഇടത് കാൽപ്പാദം നഷ്ടപ്പെട്ടു.

ഇതോടെ ആരുടെയെങ്കിലും സഹായത്താൽ മാത്രം വിശപ്പകറ്റാൻ കഴിയുന്ന തരത്തിലായി ഇവരുടെ ജീവിതം. ഇതറിഞ്ഞ സാമൂഹ്യപ്രവർത്തകൻ വക്കം ഷാജഹാൻ, തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെ ബന്ധപ്പെട്ടു. തുടർന്നാണ് ദമ്പതിമാരെ ഗാന്ധിഭവനിലെത്തിച്ചത്.