ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ റോഡുകളിൽ അറ്റകുറ്റപ്പണി നടത്തുകയും യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്ന വലിയ കുഴികൾ അടയ്ക്കുകയും ചെയ്തു. താലൂക്കിലെ പ്രധാന റോഡുകളിലെ അപകടകരമായ കുഴികൾ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കോൺക്രീറ്റ് നിറച്ച് അടച്ചിരുന്നെങ്കിലും മഴ പെയ്തതോടെ അത് ഇളകിപ്പോവുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് റോഡിലെ കുഴികൾ വീണ്ടും അടച്ച് പ്രശ്നം പരിഹരിച്ചത്. കുഴി അടച്ചതിന് തൊട്ടുപിന്നാലെ വീണ്ടും റോഡുകൾ തകർന്നതിനെപ്പറ്റി കേരളാ കൗമുദി വാർത്ത നൽകിയിരുന്നു.