കരുനാഗപ്പള്ളി: എ.ഐ.യു.ഡബ്ലിയു.സി നേതൃയോഗം യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ കരുനാഗപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിറ്റഴിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ.യു.ഡബ്ലിയു.സി കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ബി. ബിനു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി. നാഥ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബാബു ജി. പട്ടത്താനം, എൻ. സുഭാഷ് ബോസ്, എൻ. രമണൻ, ബി. മോഹൻദാസ്, സുഷമ, പെരുമാനൂർ രാധാകൃഷ്ണൻ, എൻ. രാജു, അനീസ് സെയ്ദ്, ആദിനാട് മജീദ്, മോഹൻ വയനകം, അമ്പിളി, അജീസ് സെയ്ദ്, മഹേഷ് എന്നിവർ സംസാരിച്ചു.