എഴുകോൺ: ഇടയ്ക്കിടം വിജ്ഞാനോദയം വായനശാലയിൽ വായനാപക്ഷാചരണ സമാപന സമ്മേളനവും സമ്മാനദാനവും വിദ്യാഭാസ ധനസഹായ വിതരണവും നടന്നു. വായനശാല പ്രസിഡന്റ് ആർ. സോമൻ അദ്ധ്യക്ഷതയിൽ നടന്ന യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം രാജൻ ബോധി ഉദ്ഘാടനം ചെയ്തു. ലൈബ്രറി നേതൃസമിതി കൺവീനർ എസ്. അശോകൻ മുഖ്യപ്രഭാഷണം നടത്തി. വി.എൻ. പ്രകാശ്, കെ. വിമലാഭായി, എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി ആർ. മോഹൻദാസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി വി.എൻ. പ്രസാദ് നന്ദിയും പറഞ്ഞു.