march
കൊല്ലൂർവിള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിമുക്ക് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് പ്രതാപ വർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു

ഇരവിപുരം: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച് കൊല്ലൂർവിള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിമുക്ക് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. മാടൻനടയിൽ നിന്ന് ആരംഭിച്ച മാർച്ച് ഇലക്ട്രിസിറ്റി ഓഫീസിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം മുൻ എം.എൽ.എ ജി. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് മഷ്‌കൂർ പള്ളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. ആദിക്കാട് ഗിരീഷ്, ഡി.സി.സി സെക്രട്ടറി ആദിക്കാട് മധു, എ.എം. അൻസാരി, മണിയംകുളം ബദറുദ്ദീൻ, ഹംസത്ത് ബീവി, സാദത്ത് ഹബീബ്, ബൈജു ആലുംമൂട്ടിൽ, പാലത്തറ രാജീവ്, സുമിത്ര, അജു ആന്റണി, സജൻ ഗോപാലശ്ശേരി, അൻസർ കുറവന്റഴികം തുടങ്ങിയവർ സംസാരിച്ചു.