navas
.വനിതാ ക്ഷീരകർഷകർക്കുള്ള റിവോൾവിംഗ് ഫണ്ടിന്റെ ചെക്ക് വിതരണം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീലേഖാ വേണുഗോപാൽ നിർവ്വഹിക്കുന്നു

ശാസ്താംകോട്ട: ജില്ലാ പഞ്ചായത്തിലെ വനിതാ ക്ഷീര കർഷകർക്കുള്ള റിവോൾവിംഗ് ഫണ്ട് ചെക്ക് വിതരണവും കർഷക സമ്പർക്ക പരിപാടിയും ഇടവനശ്ശേരി ക്ഷീരസംഘത്തിൽ നടന്നു. റിവോൾവിംഗ് ഫണ്ട് ചെക്ക് വിതരണം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ശ്രീലേഖാ വേണുഗോപാൽ നിർവഹിച്ചു. കർഷക സമ്പർക്ക പരിപാടി മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കൃഷ്ണകുമാരി മുഖ്യ പ്രഭാഷണം നടത്തി. സംഘം പ്രസിഡന്റ് സി.എൻ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം വൈ. ഷാജഹാൻ, കരുനാഗപ്പള്ളി ക്ഷീര വികസന ഓഫീസർ സി.എസ്. പ്രസന്നകുമാരി, സംഘം ഭരണ സമിതി അംഗങ്ങൾ, സെക്രട്ടറി വി. രേണുക എന്നിവർ സംസാരിച്ചു.