കരുനാഗപ്പള്ളി: ഗ്രാമ പഞ്ചായത്ത് ഫണ്ടുകൾ വകമാറ്റി ചെലവഴിച്ചതിലും സർക്കാരിന്റെ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് കോൺഗ്രസ് തെക്കുംഭാഗം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി സന്തോഷ് തുപ്പാശ്ശേരിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ആർ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. തങ്കച്ചി പ്രഭാകരൻ, പ്രൊഫ. എൽ. ജസ്റ്റസ്, കെ.ആർ. രവി, സി.ആർ. സുഗതൻ, അനിൽ കുമാർ, പ്രഭാകരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനമായാണ് പ്രവർത്തകർ ഗ്രാമ പഞ്ചായത്ത് പടിക്കൽ എത്തിച്ചേർന്നത്.