ചാത്തന്നൂർ: ചാത്തന്നൂർ പഞ്ചായത്തിലെ കാരംകോട് വാർഡിൽ ദേശീയപാതയ്ക്ക് സമീപമുള്ള കനാൽ പ്രദേശത്ത് ഉണ്ടായിരുന്ന മാലിന്യ കൂമ്പാരം ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു. ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിലാണ് മാലിന്യം നീക്കം ചെയ്തത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ വി.സണ്ണി, ഹെൽത്ത് ഇൻസ്പെക്ടർ എസ്. ഷോം, ആരോഗ്യസേനാ അംഗങ്ങളായ ഡി. ചന്ദ്രമോഹൻ, കെ.സി. അജയഘോഷ്, ബിജുകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
ചാത്തന്നൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം കുമിഞ്ഞ് കൂടുന്നതിനെ സംബന്ധിച്ച് കേരളകൗമുദി ഈ മാസം 5ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്നാണ് ധ്രുതഗതിയിലുള്ള മാലിന്യനീക്കം ആരംഭിച്ചത്.