ചാത്തന്നൂർ: കേന്ദ്ര സർക്കാരിന്റെ ബഡ്‌ജറ്റിലും പെട്രോൾ ഡീസൽ വിലവർദ്ധനയിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ചാത്തന്നൂർ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ബി.എസ്.എൻ.എൽ ഓഫീസിലേയ്‌ക്ക് യുവജന മാർച്ച് നടത്തി.
മാർച്ച് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സി.പി.എം ചാത്തന്നൂർ ഏരിയാ സെക്രട്ടറി കെ. സേതുമാധവൻ ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്റ് പി. മനു അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാവ് ആർ. ഗോപാലകൃഷ്ണൻ നായർ, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം എം. ഹരികൃഷ്ണൻ, ശ്രീജിത്ത്, ഉല്ലാസ്‌കൃഷ്ണൻ, വി. അനീഷ്, എ.ടി. പ്രേം, ജെസിൻകുമാർ, എസ്. ശരത്, രഞ്ജിത്, രാഹുൽ, ഗിരീഷ്, ഷിജിൻദാസ്, സുഖീത് എന്നിവർ സംസാരിച്ചു. ചാത്തന്നൂർ ബ്ലോക്ക് ആക്ടിംഗ് സെക്രട്ടറി എസ്. പ്രമോദ് സ്വാഗതവും മേഖലാ സെക്രട്ടറി വി. അനീഷ് നന്ദിയും പറഞ്ഞു.