photo
കശുവണ്ടി തൊഴിലാളി പ്രചരണ ജാഥ പി.ആർ.വസന്തൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : കശുഅണ്ടി തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാഷ്യൂ വർക്കേഴ്സ് സെന്ററിന്റെ ( സി.ഐ.ടി.യു ) നേതൃത്വത്തിൽ പ്രചരണ ജാഥ സംഘടിപ്പിച്ചു. പുത്തൻതെരുവിൽ നിന്നാരംഭിച്ച ജാഥ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. വിവിധ ഫാക്ടറികളിലെ പര്യടനത്തിനു ശേഷം വൈകിട്ട് മണപ്പള്ളിയിൽ സമാപിച്ചു. ജാഥാ ക്യാപ്റ്റൻ മറ്റത്ത് രാജൻ, സി.ഐ.ടി.യു ഏരിയാ കമ്മിറ്റി സെക്രട്ടറി എ. അനിരുദ്ധൻ, പി. അശോകൻ, ജെ. ഹരിദാസൻ, സി. അച്ചുതൻ, കെ.ജി. കനകം, ശശികുമാർ , പി. പുഷ്പാംഗദൻ തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി.