പുത്തൂർ: പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്.എസ്.എസിൽ ചരിത്ര മ്യൂസിയം ഒരുങ്ങി. പഴയകാല സംഗീത ഉപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, വിവിധ തരം ഗ്രാമഫോണുകൾ, നാഴികമണികൾ എന്നിവ മ്യൂസിയത്തിലെ കൗതുക കാഴ്ച്ചകളാകും .വിവിധ ചിത്രകാരൻമാരുടെ സർഗ സൃഷ്ടികളുമുണ്ട്. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ ഓഫീസർ കെ. അനിത മ്യൂസിയം ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പാഠപുസ്തക കമ്മിറ്റി അംഗം എസ്.എം. യൂസഫ് കുമാർ, ഡോ.പി. അനിൽകുമാർ, പ്രഥമാദ്ധ്യാപകൻ കെ.ബി മുരളീകൃഷ്ണൻ, ദീപാലക്ഷ്മി, നിർമൽകുമാർ, ബി.എസ്. ഗീത, ജി. ഗോപകുമാർ, ബി.എസ് അംബിക എന്നിവർ സംസാരിച്ചു.