ശാസ്താംകോട്ട: കേന്ദ്ര സർക്കാർ അധികാരത്തിലെത്തിയ ശേഷം അവതരിപ്പിച്ച ആദ്യ ബഡ്ജറ്റിൽ ഇന്ധന വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പോസ്റ്റ് ഒാഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ കമ്മിറ്റി അംഗം ഷിബുഗോപാൽ മാർച്ച് ഉദ്ഘാടനം ചെയ്തു. കെ. സുധീഷ്, എസ്. നഹാസ്, സന്തോഷ്, സരിൻ, സനൽ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.