dde
എ.ബി.വി.പിയുടെ നേതൃത്വത്തിൽ നടന്ന ഡി.ഡി.ഇ ഓഫീസ് മാർച്ച്

കൊല്ലം: അപൂർണമായ ഖാദർ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് എ.ബി.വി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ച് നടത്തി .

ചിന്നക്കടയിൽ നിന്നാരംഭിച്ച മാർച്ച് ഡി.ഡി.ഇ ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് നടന്ന ധർണ സംസ്ഥാന ജോയിന്റ് സെക്രട്ടറി വിഷ്ണു ഗോമുകം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവർത്തക സമിതി അംഗം പി. അഖിൽ ജില്ല കമ്മിറ്റി അംഗങ്ങളായ അരുൺ. വി.കുമാർ, എസ്. സുമേഷ്, സുബിൻ. എസ് എന്നിവർ നേതൃത്വം നൽകി.