ഓടനാവട്ടം: കോൺഗ്രസ് വെളിയം, ഓടനാവട്ടം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വെളിയം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. ജപ്പാൻ കുടിവെള്ള പദ്ധതി നടപ്പിലാക്കുക, വെട്ടിക്കുറച്ച ക്ഷേമപെൻഷനുകൾ പുനഃസ്ഥാപിക്കുക, പഞ്ചായത്തിലെ പാറ ഖനനം സെസിനെക്കൊണ്ട് പരിശോധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സവിൻ സത്യൻ ഉദ്ഘാടനം ചെയ്തു. വാർഡ്മെമ്പർ ഓടനാവട്ടം വിജയപ്രകാശ്, മണ്ഡലം പ്രസിഡന്റ് കൊട്ടറ വിക്രമൻനായർ, വെളിയം ജയചന്ദ്രൻ, കുടവട്ടൂർ രാധാകൃഷ്ണൻ, ജേക്കബ് പരുത്തിയറ, മധുലാൽ, കെ.ഉഷേന്ദ്രൻ, വെളിയം രാജൻ, സുനിൽ എന്നിവർ സംസാരിച്ചു.