പത്തനാപുരം: മിക്ക ബാങ്കുകൾക്കും പണമുണ്ടാക്കാനുള്ള ആർത്തിയാണെന്നും സഹകരണ ബാങ്കുകളാണ് സാധാരണക്കാരെ എറെ സഹായിക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.പത്തനാപുരം സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച
ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ സർവീസ് സഹകരണ ബാങ്കുകൾ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ്. സാധാരണക്കാർ ഏറ്റവുമധികം ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളെയാണെന്നും മന്ത്രി പറഞ്ഞു. കെ.ബി.ഗണേശ്കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്. നജീബ് മുഹമ്മദ്, കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ബി. അജയകുമാർ, എം. മീരാ പിള്ള, എൻ. ജഗദീശൻ, സി.ആർ. നജീബ്, എം. ജിയാസുദ്ദീൻ, അൻസാർ, സി.ആർ. നജീബ്, എസ് ഷാജി തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് ബിനു ഡാനിയേൽ സ്വാഗതവും സെക്രട്ടറി ഐ. അബ്ദുൽ സലാം നന്ദിയും പറഞ്ഞു. മന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത വാഹനം കെ.ബി. ഗണേശ്കുമാർ എം.എൽ.എ ഓടിച്ചാണ് ഉദ്ഘാടനം ചെയ്തത്.