wat

കൊല്ലം: എക്സൈസ് സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 140 ലിറ്റർ കോടയും 6.25 ലിറ്റർ വിദേശമദ്യവും 110 ഗ്രാം കഞ്ചാവും ഏഴു കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. എട്ട് അബ്കാരി കേസുകളും ഒരു മയക്കു മരുന്നുകേസും 17 കോട്പ കേസുകളും രജിസ്റ്റർ ചെയ്‌തു. വിവിധ കേസുകളിലായി 6 പേർ അറസ്റ്റിലായി. 200 വാഹനങ്ങൾ പരിശോധനയ്‌ക്ക് വിധേയമാക്കി. സംസ്ഥാനവ്യാപകമായി ഓപ്പറേഷൻ ഇ.എക്സ്.1 എന്ന പേരിൽ എക്സൈസ് നടത്തിയ റെയ്ഡിന്റെ ഭാഗമായിട്ടായിരുന്നു ജില്ലയിലെ പരിശോധന. ജില്ലയിലെ എക്സൈസ് സേനാംഗങ്ങൾ എല്ലാവരും പരിശോധനയിൽ പങ്കെടുത്തു. ഓണത്തിന് മുന്നോടിയായി പരിശോധനകൾ കർശനമാക്കും.

18004255648 എന്ന ടോൾ ഫ്രീ നമ്പരിൽ ജനങ്ങൾക്ക് പരാതികളും വിവരങ്ങളും അറിയിക്കാം.