ചവറ : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ചവറ യൂണിറ്റ് സ്‌പെഷ്യൽ കൺവെൻഷനിൽ വച്ച് പുതുക്കാട് ഗവ. എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തു. എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചവറ വികാസ് ഒാഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷനിൽ യൂണിറ്റ് പ്രസിഡന്റ് ആർ. ഗോപിനാഥൻ നായർ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ. രാജൻ, ജില്ലാ പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള, ഹെഡ്മിസ്ട്രസ് ടി. ശ്യാമള, ജില്ലാ കമ്മിറ്റി അംഗം എസ്. വിജയധരൻപിള്ള, ബ്ലോക്ക് പ്രസിഡന്റ് ആർ. രാമചന്ദ്രൻ പിള്ള , ബ്ലോക്ക് സെക്രട്ടറി എൻ. ശിവപ്രസാദൻ പിള്ള, യൂണിറ്റ് വൈസ് പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞ് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എ. മുഹമ്മദ് ബഷിർ സ്വാഗതവും ട്രഷറർ എൻ. ഗോപാലൻ നന്ദിയും പറഞ്ഞു.