ഇരവിപുരം: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വ്യത്യസ്‌ത പ്രതിഷേധ സമരവുമായി ഇരവിപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി. കടകളിലും വീടുകളിലും അഞ്ച് മിനിറ്റ് നേരം ലൈറ്റുകൾ ഓഫാക്കി മെഴുകുതിരികൾ കത്തിച്ചുവച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് തുടർന്ന് നടന്ന പ്രതിഷേധ പ്രകടനം കൂട്ടിക്കടയിൽ നിന്ന് ആരംഭിച്ച് തട്ടാമല, പഴയാറ്റിൻകുഴി വഴി ചകിരിക്കടയിൽ സമാപിച്ചു.
പ്രതിഷേധയോഗം ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പൊന്നമ്മ മഹേശ്വരൻ, കൂട്ടിക്കട ഷെരീഫ്, ഹസൻ പള്ളിമുക്ക്, തേക്കുംമൂട് സുധീർ, മണക്കാട് സലിം, ഷിബിലി, പന്ത്രണ്ടുമുറി നാസർ, സനോഫർ, കൂട്ടിക്കട ബൈജു, ഷൗക്കത്ത്, ഷംനാദ് എന്നിവർ സംസാരിച്ചു.