snvrc-bank
എസ്.എൻ.വി.ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സി.വി. പദ്മരാജന്റെ കൊല്ലം അർബൻ ബാങ്ക് പ്രസിഡന്റ് പദവിയുടെയും കേരള സഹകരണ നിയമത്തിന്റെയും 50-ാം വാർഷികാഘോഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ: സംശുദ്ധമായ ജീവിതത്തിന്റെ ഉടമയും സഹകാരികളിൽ പ്രമുഖനുമായിരുന്നു സി.വി പദ്മരാജനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സി.വി. പദ്മരാജന്റെ കൊല്ലം അർബൻ സഹകരണ ബാങ്ക് പ്രസിഡന്റ് പദവിയുടെയും കേരള സഹകരണ നിയമത്തിന്റെയും 50-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ ഊർജം കൂടുതലും സഹകരണ മേഖലയിൽ ചെലവഴിച്ചയാളാണ് സി.വി. പത്മരാജനെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹിച്ചു. ബിന്ദുകൃഷ്ണ, കെ. സേതുമാധവൻ, സദാനന്ദൻപിള്ള , വി.എച്ച്. സത്യജിത്, ജെ.ഷെരീഫ്, രാജേന്ദ്രപ്രസാദ്, കൃഷ്ണചന്ദ്രമോഹൻ, ആർ. ഷീബ, വി. മോഹൻദാസ് ഉണ്ണിത്താൻ, ജയരാജ് എന്നിവർ സംസാരിച്ചു. ഡി. മോഹൻദാസ് സ്വാഗതം പറഞ്ഞു.