ചാത്തന്നൂർ: ആദിച്ചനല്ലൂർ റൂറൽ റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക സമ്മേളനം ആദിച്ചനല്ലൂർ സെന്റ് ജോർജ് പാരീഷ് ഹാളിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ജി.എസ്. ജയലാൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ടി. പാപ്പച്ചന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് ക്യാഷ് അവാർഡും മെമന്റോയും വിതരണം ചെയ്തു. ചികിത്സാ സഹായവിതരണം ആദിച്ചനല്ലൂർ റൂറൽ ബാങ്ക് പ്രസിഡന്റ് ജേക്കബ് തോട്ടത്തിൽ നിർവഹിച്ചു. രക്ഷാധികാരി കെ. സതീഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ കെ. നാസറുദ്ദീൻ, എം. മധുസൂദനൻ , തോമസ് ജേക്കബ്, അമൃത, മുൻ പഞ്ചായത്തംഗം ബി.ഐ. നാഗേഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ജി. വിദ്യാസാഗർ സ്വാഗതവും ജോ. സെക്രട്ടറി തങ്കപ്പൻ പിള്ള നന്ദിയും പറഞ്ഞു. ആദിച്ചനല്ലൂർ ചിറ പായൽമുക്തമാക്കണമെന്നും പഞ്ചായത്ത് എച്ച് എസ്.എസിനും എൽ.പി സ്കൂളിനും പുതിയ കെട്ടിടം നിർമ്മിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി എം.പിക്ക് നിവേദനം നൽകി.