ഓയൂർ: ഓയൂർ വൈ.എം.സി.എയുടെ പ്രവർത്തനോദ്ഘാടനം ചെങ്കുളം കുരിശിൻമൂട് വൈ.എം.സി.എ ഹാളിൽ ജി.എസ്. ജയലാൽ എം.എൽ.എയും പ്രവർത്തന വർഷത്തെ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം സംസ്ഥാന ചെയർപേഴ്സൺ കുമാരി കുര്യാസും നിർവഹിച്ചു. ശതോത്തര പ്ലാറ്റിനം ജൂബിലി പ്രോജക്ട് വിദ്യാജ്യോതിയുടെ ഉദ്ഘാടനം ദേശീയ നിർവാഹക സമിതി അംഗം കെ.ഒ. രാജുക്കുട്ടി നിർവഹിച്ചു. പ്രസിഡന്റ് ടി.കെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. വി.ടി. തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. സബ് റീജിയൺ ചെയർമാൻ എം. തോമസ് കുട്ടി എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് ദാനം നിർവഹിച്ചു. പഠനോപകരണ വിതരണം, ചാരിറ്റി വിതരണം എന്നിവയും നടന്നു. സെക്രട്ടറി പി. പാപ്പച്ചൻ, ജി. ബിജു, ഒ. രാജു, ജോൺകുട്ടി ജേക്കബ്, കെ. ഗീവർഗീസ് എന്നിവർ സംസാരിച്ചു.