jail

കൊല്ലം: എട്ടു വയസുകാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി നഗ്നതാ പ്രദർശനം നടത്തിയ കുറ്റത്തിന്

ആലപ്പാട് സ്രായിക്കാട് തുറയിൽ രാമപുരത്ത് വീട്ടിൽ ശശികുമാറിന് (45) ഒരു വർഷം കഠിന തടവും 10,000/- രൂപ പിഴയും കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് (പോക്‌സോ സ്‌പെഷ്യൽ) കോടതി ജഡ്ജി ഇ. ബൈജു ശിക്ഷ വിധിച്ചു. 2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.