police
സ്വകാര്യ ബസ് യാത്രക്കാരിയായ വീട്ടമ്മയുടെ സ്വർണമാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികളായ പ്രതികളെ പുനലൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ

പുനലൂർ: സ്വകാര്യ ബസിലെ യാത്രക്കാരിയായ വീട്ടമ്മയുടെ മാല കവരാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ യുവതികൾ പിടിയിൽ. ഇസക്കി(30), രാജേശ്വരി(29) എന്നിവരാണ് പുനലൂർ പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ 10.15 ഓടെ പുനലൂർ കെ.എസ്.ആർ.ടി.സി.ബസ് ഡിപ്പോയ്ക്കു മുന്നിലായിരുന്നു സംഭവം. പത്തനാപുരത്ത് നിന്ന് പുറപ്പെട്ട ബസിൽ നല്ല തിരക്കുണ്ടായിരുന്നു. ഇതിനിടെ ബസിൽ കയറിയ യുവതികൾ വീട്ടമ്മയുടെ മാല കവരാൻ ശ്രമിക്കുകയായിരുന്നു. പുറകിൽ നിന്ന് മാലയുടെ കൊളുത്ത് ഇളക്കിയാണ് ഇവർ മോഷ്ടിക്കാൻ ശ്രമിച്ചത്.

മാല നിലത്തുവീണതിനെ തുടർന്ന് വീട്ടമ്മ പെട്ടെന്ന് തിരിയുകയും ബഹളം വയ്ക്കുകയുമായിരുന്നു. ഇതിനിടെ ബസ് കെ.എസ്. ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം എത്തി. തുടർന്ന് ഇവിടുത്തെ സെക്യൂരിറ്റി ജീവനക്കാരുടെ സഹായത്തോടെ പ്രതികളെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പുനലൂർ കോടതിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.