കരുനാഗപ്പള്ളി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാഷ്യു വർക്കേഴ്സ് സെന്ററിന്റെ (സി.ഐ.ടി.യു ) നേതൃത്വത്തിൽ പ്രചാരണജാഥ സംഘടിപ്പിച്ചു. പുത്തൻതെരുവിൽ നിന്നാരംഭിച്ച ജാഥ സി.ഐ.ടി.യു ജില്ലാ ജോ.സെക്രട്ടറി പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. വിവിധ ഫാക്ടറികളിലെ പര്യടനത്തിനു ശേഷം വൈകിട്ട് മണപ്പള്ളിയിൽ സമാപിച്ചു. ജാഥാ ക്യാപ്ടൻ മറ്റത്ത് രാജൻ, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എ. അനിരുദ്ധൻ, പി. അശോകൻ, ജെ. ഹരിദാസൻ, സി. അച്ചുതൻ, കെ.ജി. കനകം, ശശികുമാർ , പി. പുഷ്പാംഗദൻ തുടങ്ങിയവർ നേതൃത്വം നൽകി.