jmyma
ഓണത്തിന് ഒരു മുറ്റം പച്ചക്കറി പദ്ധതി പ്രകാരം മുളവന ജെ.എം.വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്ത് വിതരണം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുളവന രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കുണ്ടറ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം മുളവന ജെ.എം.വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്ത് വിതരണം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുളവന രാജ്രേന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം. ഗോപാലകൃഷ്ണൻ
അദ്ധ്യക്ഷത വഹിച്ചു. കുണ്ടറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു രാജേന്ദ്രൻ, ജെ.എം.വൈ.എം.എ ലൈബ്രറി സെക്രട്ടറി ആർ. മോഹനൻ, വൈസ് പ്രസിഡന്റ് ഷീന ജി. പിള്ള , ജോയിന്റ്‌ സെക്രട്ടറി ഡോ. എസ്.ഡി. അനിൽരാജ് , എക്‌സിക്യൂട്ടീവ് അംഗം ജി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.