ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ കാർഷിക കർമ്മ സേനയ്ക്ക് അനുവദിച്ച യന്ത്രങ്ങളുടെ വിതരണവും അംഗങ്ങൾക്കുള്ള പത്തു ദിവസത്തെ പരിശീലനത്തിന്റെ ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജയലക്ഷ്മി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജി. രഘുനാഥൻ പിള്ള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫാത്തിമാ ടീച്ചർ, കൊച്ചുവേലു മാസ്റ്റർ, ശാന്തകുമാരിയമ്മ, ജലജ, രാഗിണി, കൃഷി ഓഫീസർ സ്മിത തുടങ്ങിയവർ പങ്കെടുത്തു.