കൊല്ലം : ഇന്റർനാഷണൽ മാനേജ്‌മെന്റ് ഗവേഷണ രംഗത്തെ മികവിന് ഐക്കോണിക് അച്ചീവേഴ്സ് കൗൺസിലിന്റെ ഇന്റർനാഷണൽ ഐക്കോണിക്ക് അച്ചീവേഴ്സ് അവാർഡിന് ഡോ. ഡി. ചന്ദ്രബോസ് അർഹനായി. ജൂൺ 29 ന് മോസ്‌കോയിൽ നടന്ന ചടങ്ങിൽ റഷ്യൻ ഇൻഫർമേഷൻ ടെക്‌നോളജി മേധാവി ഡോ. മറിയവും ഇബീരിയൽ ടെയിലറിംഗ് കമ്പനി മേധാവി കോബാനുവും ചേർന്നാണ് അവാർഡ് നൽകിയത്.
ചെങ്ങന്നൂർ ശ്രീനാരായണ കോളേജ് മുൻ പ്രിൻസിപ്പലും യു.ജി.സി എമിറിറ്റസ് പ്രൊഫസറും ഐ.സി.എസ്.ആർ എമിനന്റ് സോഷ്യൽ സയിന്റിസ്റ്റുമായ ഇദ്ദേഹം ഇരവിപുരം വാളത്തുംഗൽ സ്വദേശിയാണ്. ഇരുനൂറിൽപ്പരം പുസ്തകങ്ങളും ആർട്ടിക്കിളുകളും രചിച്ചിട്ടുള്ള ഡോ. ഡി. ചന്ദ്രബോസ് അനേകം ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.