congress
യൂത്ത് കോൺഗ്രസ്‌ മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം

കൊല്ലം: വൈദ്യുതിചാർജ്ജ് വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ പ്രകടനം നടത്തി. പ്രവർത്തകർ മന്ത്രി എം.എം. മണിയുടെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്റ് വി. രാജീവിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ സിജു കോശി വൈദ്യൻ, പി.എം. സെയ്ദ്, ഡി.സി.സി മെമ്പർ രവി മൈനാഗപ്പള്ളി, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ നിതിൻ ബോസ്, ഉണ്ണി ഇലവിനാൽ, അനിൽ ചന്ദ്രൻ, മഠത്തിൽ അനസ്‌ഖാൻ, അഫ്സൽ ജമാൽ, നാദിർഷ കാരൂർക്കടവ്, നാദിർഷ, സബീർഷ, ജയദീപ്, അനൂപ് തുടങ്ങിയവർ സംസാരിച്ചു.